About

ആർ. എം. ഷിബു ( R. M. Shibu )

കൊല്ലം ജില്ലയിൽ പാരിപ്പള്ളി യിൽ കരിമ്പാലൂർ ഗ്രാമത്തിൽ മഠത്തിൽ വീട്ടിൽ 1981 ഏപ്രിൽ 15ന് രാജൻ കുറുപ്പ്- മല്ലികയമ്മ ദമ്പതികളുടെ ഇളയ മകനായി ജനിച്ചു. ചെമ്പകശ്ശേരി ഹൈസ്കൂൾ, കൊല്ലം ശ്രീനാരായണ കോളേജ്, കേരള യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നും വിദ്യാഭ്യാസം നേടി. ആർ. എം. ഷിബു ( R. M. Shibu ) എന്ന പേരിൽ നിരവധി കവിതകളും പാട്ടുകളും രചിച്ചു.
കെമിക്കൽ ചുണ്ട്, സ്റ്റേ ഹോം, പ്രണയ കവിതകൾ എന്നീ കവിത സമാഹരങ്ങൾ രചിച്ചു. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററുമായി ചേർന്ന് ഗാനങ്ങൾ ഒരുക്കി. കർണാടക സംഗീതജ്ഞൻ ശ്രീ. ആനയടി പ്രസാദിന്റെ ഈണത്തിൽ പാട്ടുകൾ ഇറക്കി.
ചലച്ചിത്ര സംവിധായകൻ രാജ് കുമാറിന്റെ ‘സായ ‘ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കി( റിലീസ് ചെയ്തിട്ടില്ല). ഓണപ്പാട്ടുകൾ,നാടൻ പാട്ടുകൾ, ഡോക്യുമെന്ററിക്ക് വേണ്ടി ഗാനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്.
സഹകരണ ബാങ്ക് ജീവനക്കാരിയായ കാർത്തിക. ആർ ജീവിതപങ്കാളിയും അയന ഏക മകളുമാണ്.

പ്രധാന സംഭാവനകൾ:
  • മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനുവേണ്ടി ഗാനം എഴുതി
  • “ആനയടി ലെജൻഡ് ആൻഡ് ഹിസ്റ്ററി” എന്ന ആഖ്യാന സിനിമയ്ക്ക് വേണ്ടി ഗാനം എഴുതി
  • കൃഷിവകുപ്പിന് വേണ്ടി തയ്യാറാക്കിയ ‘അതിജീവനത്തിന്റെ ഹരിത പാഠങ്ങൾ’ എന്ന ഡോക്യുമെന്ററിക്ക് വേണ്ടി ഗാനം എഴുതി
  • ജി ദേവരാജൻ -സപ്ത സ്വരങ്ങളിലെ മാന്ത്രിക വിരലുകൾ’ പ്രശസ്ത സംഗീത സംവിധായകൻ ജി ദേവരാജൻ മാസ്റ്ററെ കുറിച്ച് പ്രബന്ധം രചിച്ചു
  • രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ ഫൗണ്ടേഷനുകളിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു
  • പ്രശസ്ത സംഗീത സംവിധായകരായ വിദ്യാധരൻ മാസ്റ്റർ, ആനയടി പ്രസാദ്, സതീഷ് വിശ്വ എന്നിവരുടെ സംഗീതത്തിൽ ഗാനങ്ങൾ എഴുതി.
  • ഡോ. എം ഡി ശശി രചിച്ച സാമൂഹ്യ നിരീക്ഷകന്റെ കണ്ണുള്ള ഏകാന്ത സഞ്ചാരി എന്ന ഗ്രന്ഥത്തിൽ” സ്റ്റേ ഹോം ” എന്ന കവിതാ സമാഹാരത്തെ കുറിച്ചുള്ള പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ASMA ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി.

ഡോ. എം. ഡി. ശശി രചിച്ച ‘സാമൂഹ്യ നിരീക്ഷകന്റെ കണ്ണുള്ള ഏകാന്ത സഞ്ചാരി’ എന്ന ഗ്രന്ഥത്തിൽ ‘സ്റ്റേ ഹോം’ എന്ന കവിതാസമാഹാരത്തെ കുറിച്ചുള്ള പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Me